Skip to main content

തപാല്‍ അദാലത്ത്

 

മഞ്ചേരി പോസ്റ്റല്‍ ഡിവിഷന്റെ തപാല്‍ അദാലത്ത് സെപ്തംബര്‍ 28ന് വൈകീട്ട് മൂന്നിന് മഞ്ചേരി ഡിവിഷണല്‍ പോസ്റ്റല്‍ സൂപ്രണ്ടിന്റെ ഓഫീസില്‍  നടക്കും. മഞ്ചേരി ഡിവിഷനു കീഴിലെ പോസ്റ്റ് ഓഫീസുകളുമായി ബന്ധപ്പെട്ട പരാതികള്‍ അദാലത്തില്‍ പരിഗണിക്കും. കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്സ് ബാങ്ക്, മണി ഓര്‍ഡര്‍ ഉള്‍പ്പടെയുള്ള തപാല്‍ സേവനങ്ങളെക്കുറിച്ചുമുള്ള പരാതികള്‍ കേള്‍ക്കും. പരാതികള്‍ സെപ്തംബര്‍ 26നകം 'പോസ്റ്റല്‍ സൂപ്രണ്ട്, മഞ്ചേരി ഡിവിഷന്‍,  മഞ്ചേരി-676121' എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍ 'ഡിവിഷനല്‍ ഡാക്ക് അദാലത്ത്, സെപ്തംബര്‍ 2022' എന്ന് എഴുതണം. പരാതി നല്‍കിയവര്‍ നിശ്ചിത സമയത്ത് നേരിട്ട് എത്തണം.

date