Skip to main content

പോഷകാഹാര മാസാചരണത്തിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി

 

പോഷകാഹാര മാസാചരണത്തോടനുബന്ധിച്ച് കാവശ്ശേരി കുടുംബാരോഗ്യ കേന്ദ്രം, ഐ.സി.ഡി.എസ്., സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന തേക്കുപാടം, ഞാറക്കോട്, മൂപ്പുപറമ്പ് അംഗന്‍വാടികള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. പോഷകാഹാരത്തിന്റെ പ്രാധാന്യം സംബന്ധിച്ച് കാവശ്ശേരി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കൃഷ്ണകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയറാം എന്നിവര്‍ ക്ലാസെടുത്തു.
സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ സ്മിതി , ലൈറ്റ്, ഗ്യാസ്, പാര്‍പ്പിടം, പോഷകാഹാരം എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ പരിചയപ്പെടുത്തി. ക്ലാസില്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍, കൗമാരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൂടാതെ രക്ഷിതാക്കളും ക്ലാസിന്റെ ഭാഗമായി. കാവശ്ശേരി ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജയലക്ഷ്മി, അംഗന്‍വാടി അധ്യാപകര്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.

ഫോട്ടോ: കാവശ്ശേരി ഗ്രാമപഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പോഷകാഹാര ബോധവത്കരണ ക്ലാസ്.

date