Skip to main content

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്പേഴ്സണ്‍ സിറ്റിങ് സെപ്റ്റംബര്‍ 26 മുതല്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടികള്‍ സ്വീകരിക്കാന്‍ സെപ്റ്റംബര്‍ 26 മുതല്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ഓംബുഡ്സ്പേഴ്സണ്‍ സിറ്റിങ് നടത്തുന്നു. 26 ന് വണ്ടാഴി ഗ്രാമപഞ്ചായത്ത്, 28 ന് കരിമ്പ ഗ്രാമപഞ്ചായത്ത്, 30 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത്, ഒക്ടോബര്‍ ഏഴിന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത്, പത്തിന് കരിമ്പുഴ ഗ്രാമപഞ്ചായത്ത്, 12 ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത്, 14 ന് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ് സിറ്റിങ് നടക്കുന്നത്. രാവിലെ 11 മണിക്ക് നടക്കുന്ന സിറ്റിങ്ങില്‍ പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് പരാതികള്‍ അറിയിക്കാം. ഫോണ്‍: 0491 2505849.

date