Skip to main content

മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലന ധനസഹായം

2021-2022 വര്‍ഷം കെമിസ്ട്രി, ഫിസിക്സ്, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു വിജയിച്ച ജില്ലയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ /എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ആറ് ലക്ഷം കവിയരുത്. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, വരുമാനം, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ്, ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ് പകര്‍പ്പുകള്‍, കോച്ചിങ് സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ്
അടച്ച രസീത് എന്നിവ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റ് വിവരങ്ങള്‍ക്കും ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0491 2505005.

date