റേഷന്‍ വിതരണം : പരാതി അറിയിക്കാം
പെരിന്തല്‍മണ്ണ താലൂക്കിലെ റേഷന്‍ വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായി. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെയും, അങ്ങാടിപ്പുറം, ഏലംകുളം പഞ്ചായത്തുകളിലെയും ഉപഭോക്താക്കള്‍ പെരിന്തല്‍മണ്ണ റേഷനിംഗ് ഇന്‍സ്‌പെക്ടറെ അറിയിക്കണം. ഫോണ്‍ നമ്പര്‍ 9188527820. മങ്കട, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, മക്കരപറമ്പ്, പുഴക്കാട്ടിരി എന്നി പഞ്ചായത്തുകളിലുള്ളവര്‍ മങ്കട റേഷനിംഗ് ഇന്‍സ്‌പെക്ടറെയാണ് അറിയിക്കേണ്ടത്. ഫോണ്‍ നമ്പര്‍ 9188527821. ആലിപ്പറമ്പ്, എടപ്പറ്റ, മേലാറ്റൂര്‍, താഴേക്കോട്, വെട്ടത്തൂര്‍ എന്നീ പഞ്ചായത്തുകളിലെ ഉപഭോക്താക്കള്‍ മേലാറ്റൂര്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറെയാണ് അറിയിക്കേണ്ടത്. ഫോണ്‍ നമ്പര്‍ 9188527822.
കോഡൂര്‍, കുറുവ, മൂര്‍ക്കനാട്, പുലാമന്തോള്‍ എന്നീ പഞ്ചായത്തുകളില്‍പ്പെട്ടവര്‍ പുലാമന്തോള്‍ റേഷനിംഗ് ഇന്‍സ്‌പെക്ടറെ അറിയിക്കേണ്ടതാണ്. ഫോണ്‍ നമ്പര്‍ 9188527823. ഇതിനു പുറമെ താലൂക്ക് സപ്ലൈ ഓഫീസറേയും ബന്ധപ്പെടാം. ഫോണ്‍. 9188527398 റേഷന്‍ സാധനങ്ങള്‍ കൈപ്പറ്റുമ്പോള്‍ ബില്‍ കൃത്യമായി വാങ്ങണമെന്നും, അളവ് പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments