Skip to main content

ഗാന്ധി ജയന്തി - ക്വിസ് മത്സരം

 

ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. 
    ഒക്ടോബർ 10 ന് രാവിലെ 10 ന് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിലാണ് മത്സരം. 8, 9, 10  ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്കൂളിനെ പ്രതിനിധീകരിച്ച് 2 പേരടങ്ങിയ ടീമിനെയാണ് നിയോഗിക്കേണ്ടത്. 

   ഗാന്ധിജി - ജീവിതം, ദർശനം, പ്രവർത്തനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മലയാളത്തിലായിരിക്കും ക്വിസ്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം 10 ന് മുമ്പ് അവരവരുടെ സ്കൂൾ തിരിച്ചറിയൽ കാർഡ് സഹിതം സ്പാർക്ക് ഹാളിൽ എത്തണം. 
 
 കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫോർമേഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0484 2354208, 9447574604

date