Skip to main content

അസംഘടിത മേഖലയിലെ വാർഷിക കണക്കെടുപ്പ് പരിശീലനം

സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് 2022 ഒക്ടോബർ ഒന്നു മുതൽ 2023 സെപ്റ്റംബർ 30 വരെ അസംഘടിത മേഖലയിലെ വാർഷിക സർവെയുടെ മൂന്നാം ഘട്ടം നടത്തുന്നു. ഇതിന്റെ ഭാഗമായി ഫീൽഡ് പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിനായി NSO (FOD) തിരുവനന്തപുരം റീജിയണൽ ഓഫീസ് വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനത്തിനു തുടക്കമായി. ഋഷിരാജ്‌സിംഗ് ഐ.പി.എസ് (റിട്ട.) ഉദ്ഘാടനം ചെയ്തു.

പി.എൻ.എക്സ്.  4499/2022

 

date