Post Category
ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം
കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് പ്രവേശനം 29ന് കോളജിൽ നടക്കും. രാവിലെ 9.30 മുതൽ 11 വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രജിസ്റ്റർ ചെയ്യണം. 11 മണിക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല.
അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർ 1,000 രൂപയും വാർഷിക വരുമാനം 1,00,000 വരെയുള്ളവർ 11,000 രൂപയും മറ്റുള്ളവർ 13,870 രൂപയും ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴി അടയ്ക്കണം. പി.ടി.എ ഫണ്ട് കോളജിൽ അടയ്ക്കണം. ഒഴിവുകളുടെ എണ്ണവും വിശദവിവരങ്ങളും www.polyadmission.org/let യിൽ ലഭിക്കും.
പി.എൻ.എക്സ്. 4506/2022
date
- Log in to post comments