Skip to main content

പോളി - എൻ.സി.സി ക്വാട്ട അഡ്മിഷൻ

          പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ട സീറ്റുകളിലേയ്ക്കുള്ള  സെലക്ഷൻ സെപ്റ്റംബർ 30ന് SITTTR ഓഫീസിൽ വെച്ച് നടത്തും. അപേക്ഷ നൽകി, സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.    ലിസ്റ്റിൽ പേരുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്ന്  രാവിലെ 10.30ന് SITTTR, കളമശ്ശേരി ഓഫീസിൽ എത്തിച്ചേരണം.

പി.എൻ.എക്സ്.  4509/2022

 

 

date