Skip to main content

വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ

 

*മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കും. രണ്ടിന് രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മൃഗശാലയെ സംബന്ധിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം,വിസ്ഡം സ്ട്രീറ്റിലെ പ്രദർശന ഉദ്ഘാടനം തുടങ്ങിയവയും മന്ത്രി നിർവഹിക്കും. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും.

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

പി.എൻ.എക്സ്.  4515/2022

date