Skip to main content

മികച്ച നിയമസഭാ സമാജികനായിരുന്നു

കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു. ആര്യാടൻ മുഹമ്മദെന്ന് സ്പീക്കർ എൻ, എം.ഷംസീർ, മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ നിലമ്പൂരിലെ വീട്ടിലെത്തി കുടുബാംഗങ്ങളെ അനുശോചനം അറിയിച്ച ശേഷം അനുസ്മരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ ആര്യാടൻ മുഹമ്മദുമായി പരിചയമുണ്ട്, മികച്ച മന്ത്രിയും, മികച്ച തൊഴിലാളി നേതാവുമായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു, മതനിരപേക്ഷത ഉയർത്തി പിടിച്ച നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന് മാത്രമല്ല. മതനിരപേക്ഷത ആഗ്രഹിക്കുന്ന എല്ലാവർക്കും ഉണ്ടായ നഷ്ടമാണെന്നും എ.എൻ .ഷംസീർ പറഞ്ഞു, സി.പി.എം ഏരിയാ സെക്രട്ടറി പത്മാക്ഷൻ, നഗരസഭാ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ ഏരിയാ സെൻറ അംഗം കക്കാടൻ റഹിം എന്നിവരും സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു

date