Skip to main content

പൊന്നാനി കോൾ വികസനം;സമഗ്ര യോഗം ചേർന്നു 

 

പൊന്നാനി കോൾ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി റവന്യൂ വകുപ്പുമന്ത്രിയും തൃശൂർ പൊന്നാനി കോൾ വികസന അതോറിറ്റി ചെയർമാനുമായാ കെ. രാജന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പൊന്നാനി മേഖലയിലെ പ്രവർത്തികൾ ത്വരിത ഗതിയിലക്കാൻ പ്രത്യേക നടപടികൾ കൈകൊള്ളുന്നതിനായാണ് യോഗം ചേർന്നത്. തൃശൂർ പൊന്നാനി കോൾ പടവ് മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ഉത്പാദനം വർധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഭൂതരിശ് രഹിതമാകുന്നതിനായി നിരവധി പദ്ധതികളും സബ്സിഡികളും സർക്കാർ നടപ്പിലാക്കി വരുന്നതായും മന്ത്രി കെ.രാജൻ പറഞ്ഞു.പൊന്നാനി കോളിലെ ജലസേചന സൗകര്യത്തിനായി ബിയ്യം കായലിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. 

 

 കെ.എൽ.ഡി.സി എഞ്ചിനീയർമാർ ആഴ്ചയിൽ രണ്ടു ദിവസം പെരുമ്പടപ്പ് ബ്ലോക്കിൽ സേവനം ചെയ്യുന്നതിനും പദ്ധതി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.എല്ലാമാസവും ആദ്യ വാരത്തിൽ റിവ്യൂ മീറ്റിങ് നടത്തും . 

ഓരോ പാടശേഖരത്തിലും അനുവദിച്ച പ്രവൃത്തികളിൽ  പൂർത്തിയാക്കാനുള്ള. ബണ്ടുകൾ , എൻജിൻ തറകൾ , സ്ലുയിസ് , കിട , പെട്ടി പറ , പമ്പ് സെറ്റുകൾ . കെ എസ്.ഇ ബി ലൈൻ എക്സ്‌റ്റെൻഷൻ എന്നിവ അടുത്ത കൃഷിക്കായി വെള്ളം വറ്റിക്കുന്ന മുറക്ക് സമയബന്ധിതമായി പൂർത്തിയാക്കുവാൻ നിർദേശം നൽകി. ഭാരതപ്പുഴ - ബിയ്യം കായൽ ലിങ്ക് കനാൽ നിർമ്മാണം ഭരണാനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും തീരുമാനമായി.

 

പെരുമ്പടപ്പ് ബ്ലോക്കിൽ നടന്ന യോഗത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം പി, എം.എൽ.എമാരായ പി. നന്ദകുമാർ,എൻ.കെ അക്ബർ ,ജില്ലാകലക്ടർമാരായ വി.ആർ പ്രേം കുമാർ , ഹരിത വി കുമാർ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ.സിന്ധു,ജില്ലാ പഞ്ചായത്ത് അംഗം  വി .കെ എം ഷാഫി, കോൾ വികസന ഏജൻസി അംഗങ്ങൾ ആയ പി ജ്യോതിഭാസ് , ടി അബ്ദു , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

date