Skip to main content

ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്് തുടക്കം

കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഡിഗ്രി ക്ലാസ്സുകളില്‍ പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി  നടക്കുന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന് തുടക്കമായി. പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫിന്റെ അധ്യക്ഷതയില്‍ കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ഇന്‍ഡക്ഷന്‍ പ്രോഗ്രാമുകളുടെ ഉദ്ഘാടനം മുന്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഗഫൂര്‍ എ.കെ നിര്‍വ്വഹിച്ചു. ഐ.ക്യു. എ. സി കോര്‍ഡിനേറ്റര്‍ ഡോ. ആബിദ ഫാറൂഖി, അഡ്മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. മഞ്ജുഷ ഒ.പി , വിവിധ പഠന  വകുപ്പു തലവന്‍മാരായ  അബ്ദുല്‍ ലതീഫ് കാമ്പുറവന്‍, ഡോ. രതീഷ് കെ.പി, ഷിഹാബുദീന്‍ പി, ത്വാഹിര്‍ കെ.സി, എബിന്‍ കെ.ഐ , മുഹ്‌സിന എം, ലബീബ എം, ഡോ. അഷ്‌റഫ് പി.കെ, ഷാസ്മിറ, ഡോ. അബ്ദുസ്സലാം കണ്ണിയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷരീഫ്, ഷിജിന്‍ പി, വിദ്യാര്‍ത്ഥി പ്രതിനിധികളായ അഞ്ജന , ദില്‍ന, അഫി റിഫാദ്  എന്നിവര്‍ സംസാരിച്ചു.

date