Skip to main content

കാഴ്ച പരിമിതരായ അധ്യാപകര്‍ക്ക് കൂള്‍ പരിശീലനം സംഘടിപ്പിച്ചു

ജില്ലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമിതരായ കാഴ്ചപരിമിതരായ അധ്യാപകര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ കൂള്‍ (കൈറ്റ് ഓപ്പണ്‍ ഓണ്‍ലൈന്‍ ലേണിങ് )പരിശീലനം സംഘടിപ്പിച്ചു. ഐ.ടി അറ്റ് സ്‌കൂളിന്റെ കൈറ്റ് ജില്ലാ പരിശീലന കേന്ദ്രത്തില്‍ നാല് ദിവസങ്ങളിലായാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിതരായ 27 കാഴ്ച പരിമിതരായ അധ്യാപകരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി.മുഹമ്മദ് ബഷീര്‍, അധ്യാപകനായ സുധീര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. പ്രൊബേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള മാനദണ്ഡമായി കണക്കാക്കുന്ന 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് ഓണ്‍ലൈനായി നല്‍കുന്ന പരിശീലനം കാഴ്ചപരിമിതരായ അധ്യാപകര്‍ക്ക് ഓഫ് ലൈനായാണ് നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

date