Skip to main content

ഹെല്‍ത്ത് ഗ്രാന്റ് യൂട്ടിലൈസേഷന്‍ ജില്ലാതല പരിശീലനം നടത്തി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്റെ (കില) ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത്തല ഹെല്‍ത്ത് ഗ്രാന്റ് യൂട്ടിലൈസേഷന്‍ ജില്ലാതല പരിശീലനം നടത്തി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ബി ബാബുകുമാര്‍ ആമുഖാവതരണം നടത്തി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ അവാര്‍ഡും ഹെല്‍ത്ത് ഗ്രാന്റും എന്ന വിഷയത്തില്‍ ഡി.ഡി പഞ്ചായത്ത് ജൂനിയര്‍ ക്ലര്‍ക്ക് സി.പി പ്രശാന്ത,്  ഹെല്‍ത്ത് ഗ്രാന്റ് സ്‌കീമുകള്‍: ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, മാനദണ്ഡങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.വി.ഫിറോസ് ഖാന്‍, 2021-22 ലെ ഗ്രാന്റിന്റെ വിനിയോഗത്തിനുള്ള പ്രൊജക്ട് തയ്യാറാക്കലും 2022-23 ലെ ഗ്രാന്റിന്റെ വിനിയോഗത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കലും എന്ന വിഷയം ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.ബി ബാബു കുമാറും അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

date