Skip to main content

പോളിടെക്‌നിക് പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക്കില്‍  ലാറ്ററല്‍ എന്‍ട്രി വഴിയുള്ള ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നുള്ളവര്‍ക്കായി നാളെ (സെപ്തംബര്‍ 28) സെക്കന്‍ഡ് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളിലായി 30 ഒഴിവുകളുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രോസ്‌പെക്ടസ്സില്‍ നിര്‍ദേശിച്ചിട്ടുള്ളതില്‍ ആവശ്യമുള്ള എല്ലാ ഒറിജിനല്‍ രേഖകളും ഫീസുമായി രാവിലെ 9 നും 11 നുമിടക്ക് രക്ഷിതാവുമായി നേരില്‍ വന്ന് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ നിന്ന് റാങ്ക് അനുസരിച്ച് 11.30 മണി മുതല്‍ 1.30 മണി വരെ അഡ്മിഷന്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റായ www.wptekoch ല്‍ ലഭിക്കും.

date