Skip to main content

പട്ടിത്താനം - മണർകാട്   ബൈപാസ് പൂർത്തിയാകുന്നു

 

കോട്ടയം: പട്ടിത്താനം - മണർകാട്  ബൈപാസ് റോഡിന്റെ നിർമ്മാണം ബി.എം. ആൻഡ് ബി.സി. മാതൃകയിൽ പൂർത്തീകരണത്തോട് അടുക്കുന്നു. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാന പാതയിലെ പാറക്കണ്ടം ജംഗ്ഷൻ മുതൽ എം.സി. റോഡിലെ പട്ടിത്താനം ജംഗ്ഷൻ വരെയുള്ള  ബൈപാസ് റോഡിന്റെ 1.8 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നാം റീച്ചിന്റെ നിർമാണമാണ് അവസാനഘട്ടത്തിലെത്തി നിൽക്കുന്നത്. പട്ടിത്താനം ജങ്ഷൻ മുതൽ മണർകാട് ജംഗ്ഷൻ വരെ 14.6 കിലോമീറ്ററാണ് റോഡിന്റെ മൊത്തം ദൈർഘ്യം. 16 മീറ്റർ ശരാശരി വീതിയുള്ള റോഡിന് പത്ത് മീറ്റർ കാര്യേജ് വേയും ഒരുക്കുന്നു. റോഡിന്റെ 12.8 കിലോമീറ്റർ ദൂരമുളള ഒന്ന്, രണ്ട് റീച്ചുകൾ 2020ൽ പൂർത്തികരിച്ചു. ഈ റോഡിനായ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 31 വർഷത്തോളമായി നടന്ന കേസുകൾ ഒത്തുതീർപ്പാക്കിയാണ് നിർമ്മാണം പൂർത്തിയാക്കിയത്.
(കെ.ഐ.ഒ.പി.ആർ 2288/2022)

date