Skip to main content

നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12 ന്

 

സംസ്ഥാന - ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 12 ന് നാഷണല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. എം.എ.സി.ടി. കേസുകള്‍, സിവില്‍ കേസുകള്‍, ഡിവോഴ്സ് ഒഴികെയുള്ള കുടുംബതര്‍ക്കങ്ങള്‍, കോമ്പൗണ്ടബിള്‍ ക്രിമിനല്‍ കേസുകള്‍ മണി റിക്കവറി കേസുകള്‍ എന്നിവ ഉള്‍പ്പെടെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ എത്തുന്നതിനു മുന്‍പുള്ള തര്‍ക്കങ്ങളും അദാലത്തില്‍ പരിഗണിക്കും. കോടതികളില്‍ നിലവിലുള്ള കേസുകള്‍ അദാലത്തില്‍ തീര്‍പ്പാക്കുകയാണെങ്കില്‍ മുഴുവന്‍ കോര്‍ട്ട് ഫീസും തിരികെ ലഭിക്കും. പരാതികളും അപേക്ഷകളും താഴെ പറയുന്ന ഓഫീസുകളില്‍ നേരിട്ടോ തപാല്‍ വഴിയോ ഇമെയില്‍ വഴിയോ അയക്കാം.

സെക്രട്ടറി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാലക്കാട് - dlsapkd@gmail.com

സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി പാലക്കാട് - tlscpkd@gmail.com

സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചിറ്റൂര്‍ - tlscchittur@gmail.com

സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ആലത്തൂര്‍ - tlscalathur@gmail.com

സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഒറ്റപ്പാലം - tlscottapalam@gmail.com

സെക്രട്ടറി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി മണ്ണാര്‍ക്കാട് - tlscmnrkd@gmail.com

date