Skip to main content

താല്പര്യപത്രം ക്ഷണിച്ചു

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 2022-2023 വര്‍ഷത്തെ തീര്‍ഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളില്‍ നടത്തപ്പെടുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായതും വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായതുമായ പുല്‍പ്പായ, കമ്പിചുല്, മാന്തി, ഈറകുട്ട തുടങ്ങിയ 13 ഇനം സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്പര്യപത്രങ്ങള്‍ ക്ഷണിച്ചു. സാനിറ്റേഷന്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നതിനുളള താല്പര്യപത്രം എന്ന് രേഖപ്പെടുത്തി ഒക്ടോബര്‍ 14ന് പകല്‍ മൂന്നിനു മുമ്പായി അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0473 4 224 827.

date