Post Category
ലഹരി വിമുക്ത കേരളം: ഗ്രന്ഥശാലകളില്‍ വിപുലമായ പരിപാടികള്‍
ആലപ്പുഴ: ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കെത്താൻ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രന്ഥശാലകളും വിവിധ പരിപാടികള്‍ നടത്തും.
ഗ്രന്ഥശാലകളില്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 9.30 -ന് ലഹരി വിമുക്ത കേരളം പ്രചരണ യോഗവും തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലും. മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല ഉദ്ഘാടനം തത്സമയം സംപ്രേഷണം ചെയ്യും.
ഉദ്ഘാടനത്തിനു ശേഷം ലഹരി വിരുദ്ധ റാലിയും ഒരു മാസം നീണ്ടു നില്കുന്ന പരിപാടികളും നടത്തുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി. തിലകരാജ് അറിയിച്ചു.
date
- Log in to post comments