Skip to main content

പോളിടെക്‌നിക് കോളജിൽ താത്കാലിക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ പോളിടെക്‌നിക് കോളജിൽ മെക്കാനിക്കൽ വർക്ക് ഷോപ്പിൽ ദിവസവേതാനടിസ്ഥാനത്തിൽ ട്രഡ്‌സ് മാൻ (കാർപെന്ററി) തസ്തികയിൽ താത്കാലിക ഒഴിവ്. കാർപെന്ററി ട്രേഡിൽ ഐ.ടി.ഐ അഥവാ തത്തുല്യത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കൊപ്പം മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. അപേക്ഷകൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 13ന് രാവിലെ 10ന്  പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. വിവരങ്ങൾക്ക്: 0471-2491682, wptctvm@yahoo.co.in.

പി.എൻ.എക്സ്.  4656/2022

date