Skip to main content

ലഹരിവിരുദ്ധ ക്യാംപയിൻ തെരുവരങ്ങ്  2022 - രചനകൾ ക്ഷണിക്കുന്നു

എം.എം.എസ്. ഗവ. ആർട്ട് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റ്പെർഫോമിംഗ് ആർട്ട് ക്ലബ്ഹെൽത്ത് ക്ലബ്ആന്റി നാർക്കോട്ടിക് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ  ക്യാമ്പയിന്റെ ഭാഗമായി എക്‌സൈസ്  വകുപ്പ് കലായങ്ങളിൽ  നടപ്പിലാക്കുന്ന 'വിമുക്തി പദ്ധതിയുടെ ഭാഗമായി 2022 നവംബറിൽ സംഘടിപ്പിക്കുന്ന തെരുവരങ്ങിലേക്കായി കേരള സർവകലാശാലയ്ക്കു കീഴിലെ കോളേജുകളിൽ നിന്നും തിരക്കഥകൾ ക്ഷണിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള കലാലയങ്ങൾ ഒക്ടോബർ 15നകം കൊളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം  തിരക്കഥകൾ നേരിട്ടോ മെയിലിലേക്കോ അയക്കുക. സംഘാടക സമിതിയുടെ നിർദ്ദേശപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന കോളജുകളുടെ പരിസരത്തോ തെരുവിലോ ആയിരിക്കും മത്സര വേദി. കൂടുതൽ വിവരങ്ങൾക്ക്: 9495137440, 8075799406. (എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസേഴ്‌സ്.

രചനകൾ അയക്കേണ്ട വിലാസം: പ്രിൻസിപ്പൽഎം.എം.എസ്. ഗവ. ആർട് ആൻഡ് സയൻസ് കോളജ്മലയിൻകീഴ്, മലയിൻകീഴ് പി.ഒ. തിരുവനന്തപുരം -695571,  മെയിൽ ഐഡി: nssmmscollegemalayinkeezhu@gmail.com.

 

പി.എൻ.എക്സ്.  4662/2022

date