Skip to main content
ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരായ കേരള വാട്ടർ അതോറിറ്റിയിലെ എഞ്ചിനീയർമാർക്കുള്ള  ത്രിദിന പരിശീലന പരിപാടിയിൽ കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ആൻഡ് ഓപ്പറേഷൻസ് ചീഫ് എഞ്ചിനീയർ കെ.കെ അനിൽകുമാർ തിരിതെളിയിക്കുന്നു.

ജൽ ജീവൻ മിഷൻ: ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു

 

ദേശീയ  ജൽ ജീവൻ മിഷന്റെ മൂന്നു ദിവസത്തെ പരിശീലന പരിപാടി കാക്കനാട് രാജഗിരി ബിസിനസ് സ്കൂളിൽ സംഘടിപ്പിച്ചു. ദേശീയ ജൽ ജീവൻ മിഷൻ ഡയറക്ടർ ഡോ.പി. വിശ്വകണ്ണൻ വീഡിയോ കോൺഫറൻസിലൂടെ പരിശീലനം ഉദ്ഘാടനം ചെയ്തു.

പദ്ധതിയുടെ ലെവൽ - 2 കീ റിസോഴ്സ് സെന്റർ ആയിട്ടുള്ള രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ജൽ ജീവൻ മിഷൻ നിർവഹണ ഉദ്യോഗസ്ഥരായ കേരള ജല അതോറിറ്റിയിലെ എഞ്ചിനീയർമാർക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

 സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 25 നിർവഹണ ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. പ്രവർത്തനക്ഷമതയും സുസ്ഥിരവുമായ ജല വിതരണ സംവിധാനം എന്നതായിരുന്നു പരിശീലന വിഷയം.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് ഡയറക്ടർ ഡോ. ജോസ് കുരിയേടത്ത് സി എം ഐ അധ്യക്ഷത വഹിച്ചു. 

 കേരള വാട്ടർ അതോറിറ്റി പ്രൊജക്ട് ആൻഡ് ഓപ്പറേഷൻസ് ചീഫ് എഞ്ചിനീയർ കെ.കെ. അനിൽകുമാർ, മധ്യ മേഖലാ ചീഫ് എഞ്ചിനീയർ ടി.എസ്. സുധീർ, രാജഗിരി ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ. സുനിൽ പുലിയക്കോട്ട്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് മണവാളൻ സി എം ഐ,  രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ് പ്രിൻസിപ്പാൾ ഡോ.ബിനോയ് ജോസഫ്, ജൽ ജീവൻ മിഷൻ കെ. ആർ.സി രാജഗിരി കോളേജ് കോർഡിനേറ്റർ എസ്. ആർ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

date