Skip to main content
എം.പി. പ്രാദേശിക വികസന ഫണ്ട് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സംസാരിക്കുന്നു

എം.പി. പ്രാദേശിക വികസന ഫണ്ട് അവലോകന യോഗം ചേര്‍ന്നു

 

പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പൂർത്തീകരണം ഉറപ്പാക്കണം: ജില്ലാ കളക്ടർ

ജില്ലക്ക് ഏറ്റവുമധികം വികസനമുറപ്പാക്കുന്ന പദ്ധതി എന്ന നിലയിൽ എം.പി, എം.എൽ.എ ഫണ്ടുകളുപയോഗിച്ചുള്ള നിര്‍മാണങ്ങള്‍ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ല കളക്ടർ ഡോ. രേണു രാജ്. 16, 17 ലോക്സഭകളിലേയും രാജ്യസഭയിലേയും എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

 പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പൂര്‍ത്തീകരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പദ്ധതി വിഭാവനത്തിലെ പാളിച്ചകള്‍ ഒഴിവാക്കി നിശ്ചിത സമയത്തിനുള്ളില്‍  പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ നിർദ്ദേശിച്ചു. 

ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന അവലോകന യോഗത്തില്‍ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, തോമസ് ചാഴിക്കാടൻ, അഡ്വ.ഡീൻ കുര്യാക്കോസ്, രാജ്യസഭാംഗമായ ജോസ് കെ.മാണി, മുൻ എം.പിമാരായ പ്രൊഫ.കെ.വി തോമസ്, ഇന്നസെൻറ്, അഡ്വ.ജോയ്സ് ജോര്‍ജ്ജ്, എ.കെ ആൻറണി, വയലാര്‍ രവി എന്നിവര്‍ നിര്‍ദേശിച്ച പദ്ധതികളുടെ പുരോഗതി വിലയിരുത്തി. 

നിര്‍മാണം നടക്കുന്ന പദ്ധതികള്‍ യഥാസമയം പൂര്‍ത്തിയാക്കാനും അനുമതി ലഭിച്ചവക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

ജില്ല പ്ലാനിങ്ങ് ഓഫീസര്‍ പി.എ. ഫാത്തിമ, അസിസ്റ്റൻറ് പ്ലാനിങ്ങ് ഓഫീസര്‍ പി. ജ്യോതിമോള്‍, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date