Skip to main content
കൊച്ചിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സ്പോര്‍ട്സ് സിറ്റിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗം.

കൊച്ചി സ്പോർട്സ് സിറ്റി പദ്ധതി: വിവിധ വകുപ്പുകളുടെ സംയുക്ത സന്ദര്‍ശനം നടത്തും

 

എറണാകുളം വെണ്ണലയില്‍ വിഭാവനം ചെയ്യുന്ന സ്വകാര്യ സ്പോര്‍ട്സ് സിറ്റി പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് വിവിധ വകുപ്പുകളുടെ സംയുക്ത സന്ദര്‍ശനം നടത്താൻ ജില്ല കളക്ടര്‍ ഡോ.രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. എം.പി, എം.എല്‍.എ, മേയര്‍, സ്ഥലം കൗണ്‍സിലര്‍, ജി.സി.ഡി.എ പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമെ തഹസില്‍ദാര്‍, സര്‍വ്വേ ഉദ്യോഗസ്ഥര്‍, ജലസേചനം, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംയുക്തമായി സ്ഥലം സന്ദര്‍ശിക്കും. 

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയില്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്‍പ്പടെ സംഘം പരിശോധിക്കും. 

2000 കോടി രൂപ മുതല്‍ മുടക്കില്‍ 50 ഏക്കര്‍ സ്ഥലത്താണ് സ്പോർട്ട്സ് സിറ്റി നിര്‍മിക്കാൻ ലക്ഷ്യമിടുന്നത്. ഇൻഡോര്‍ സ്റ്റേഡിയം, നീന്തല്‍ക്കുളം, ആശുപത്രി, ഹെല്‍ത്ത് ക്ലബ് ആൻഡ് സ്പാ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും പദ്ധതി നടത്തുന്നത്.

യോഗത്തില്‍ ഉമ തോമസ് എം.എല്‍.എ, ജി.സി.ഡി.എ ചെയര്‍മാൻ കെ. ചന്ദ്രൻപിള്ള, സെക്രട്ടറി അബ്ദുള്‍ മാലിക്ക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, സ്പോര്‍സ് സിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date