Skip to main content

കേന്ദ്രാവിഷ്‌കൃത മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയില്‍ 2022-23 വര്‍ഷം  (പ്രധാനമന്ത്രി അനുശുചിത്വ ജാതി അഭ്യുദയ യോജന)എന്ന കേന്ദ്രാവിഷ്‌കൃത മത്സ്യകൃഷി പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നുമാത്രം അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന ഇന്റന്‍സീവ് ഫാമിംഗ് ഓഫ് ഫ്രഷ് വാട്ടര്‍ ഫിഷസ് - ആര്‍.എ.എസ്. (4000 ലി. കപ്പാസിറ്റി'), പടുതാകുളം (1-2 സെന്റ്) എന്നീ രണ്ട് പദ്ധതികളാണ്. പൂര്‍ണമായും ഈ വായ്പാധിഷ്ഠിതമായ പദ്ധതിക്ക് പരമാവധി 50,000 രൂപ വരെയുള്ള ബാങ്ക് വായ്പയുള്ള ഗുണഭോക്താക്കള്‍ക്ക് പദ്ധതി പ്രകാരം തുല്യവിഹിതം സബ്സിഡിയിനത്തില്‍ ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 30. അപേക്ഷകള്‍ നേരിട്ടോ ഇ-മെയില്‍ മുഖേനയോ സമര്‍പ്പിക്കാം.  ഫോണ്‍: 0468-2223134, 0468-2967720, 9495397548, 9496550738.

date