Skip to main content

സീറ്റൊഴിവ്

 

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ: സംസ്‌കൃത (എസ്.എന്‍.ജി.എസ്) കോളെജില്‍ 2022-23 അധ്യായന വര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.എ അറബിക് കോഴ്‌സില്‍ (ഒ.ഇ.സി, എസ്.സി, എസ്.ടി) സീറ്റൊഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത ഒ.ഇ.സി, എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവകളുടെ പകര്‍പ്പുകളുമായി ഒക്‌ടോബര്‍ 15ന് ഉച്ചയ്ക്ക് രണ്ടിന് മുമ്പായി കോളെജില്‍ നേരിട്ടെത്തി അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04662212223
 

date