Skip to main content

സംസ്ഥാന സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പ്: ആദ്യഘട്ട മത്സരങ്ങൾക്ക് ഇന്ന് (ഒക്ടോബർ 14 )  തുടക്കം

 

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പൊതുവിദ്യാഭ്യാസ വകുപ്പ്  സംഘടിപ്പിക്കുന്ന സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പിന് ഇന്ന് 
(ഒക്ടോബർ 14 ) തൃശൂരിൽ തുടക്കമാകുന്നു. വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ  രാവിലെ 11 മണിക്ക്  ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ ഉപഡയറക്ടർ  ടി വി മദനമോഹനന്റെ അധ്യക്ഷതയിൽ  ടി എൻ പ്രതാപൻ എം പി നിർവഹിക്കും.  ചടങ്ങിൽ മുഖ്യാതിഥികളായി  ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ  എ വി വല്ലവൻ, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്  കെ ആർ സാംബശിവൻ തുടങ്ങിയവർ പങ്കെടുക്കും. അണ്ടർ-14 ആൺ-പെൺ വിഭാഗം മത്സരങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുള്ള ഈ വർഷ സംസ്ഥാന ഗെയിംസ് ചാമ്പ്യൻഷിപ്പിന്റെ ആദ്യഘട്ട മത്സരങ്ങളാണ് ജില്ലയിൽ നടക്കുക. 

മൂന്നു വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ വെയ്റ്റ് ലിഫ്റ്റിങ്, കരാട്ടെ മത്സരങ്ങൾ  തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, ബോൾ ബാഡ്മിന്റൺ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജ്,  സോഫ്റ്റ് ബോൾ മണ്ണുത്തി ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ  എന്നിവിടങ്ങളിലായാണ് നടക്കുക.  വിവിധ മത്സരങ്ങൾക്കായി മൂവായിരത്തിൽപ്പരം കായികതാരങ്ങളാണ്  എത്തിച്ചേരുക.

date