Skip to main content

തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ  ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

 

    തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2023  വര്‍ഷത്തേക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു.  2022-23 അധ്യയന വര്‍ഷത്തില്‍ 8, 9, 10, എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്/പ്ലസ് വണ്‍/ ബി.എ/ ബികോം/ ബി.എസ്.സി/ എം.എ/ എം.കോം (പാരലല്‍ കോളേജില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യു/എം.എസ്.സി /ബിഎഡ്/പ്രൊഫഷണല്‍ കോഴ്‌സുകളായ എഞ്ചിനീയറിംഗ് /എം.ബി.ബി.എസ് /ബി.ഡി.എസ് /പ്രൊഫഷണല്‍ പി.ജി കോഴ്‌സുകള്‍ /പോളിടെക്‌നിക് ഡിപ്ലോമ /ടി.ടി.സി /ബി.ബി.എ/ ഡിപ്ലോമ ഇന്‍ നഴ്‌സിംഗ് /പാരാ മെഡിക്കല്‍ കോഴ്‌സ് / എം.സി.എ /എം.ബി.എ /പി.ജി.ഡി.സി.എ /എഞ്ചിനീയറിംഗ്  (ലാറ്ററല്‍ എന്‍ട്രി) അഗ്രിക്കള്‍ച്ചര്‍  /വെറ്ററിനറി / ഹോമിയോ /ബി.ഫാം /ആയുര്‍വേദം /എല്‍.എല്‍.ബി (മൂന്ന് വര്‍ഷം, അഞ്ച് വര്‍ഷം) ബി.ബി.എം /ഫിഷറീസ് /ബി.സി.എ, ബി.എല്‍.ഐ.എസ്.സി.എച്ച്.ഡി.സി ആന്റ് ബി.എം /ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ് /സി.എ ഇന്റര്‍മീഡിയറ്റ് /മെഡിക്കല്‍ എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് കോച്ചിങ്. സിവില്‍ സര്‍വ്വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.

    മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചിട്ടുളളവര്‍ ആനുകൂല്യം പുതുക്കുന്നതിനുളള അപേക്ഷകള്‍ ഓണ്‍ലൈനായി www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കണം. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ്  ചെയ്ത് സാക്ഷ്യപ്പെടുത്തിയ  ശേഷം അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തി സമര്‍പ്പിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 20ന് മുമ്പ് സമര്‍പ്പിക്കണം. ഓഫ് ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കില്ല.

date