Skip to main content

സൈക്കോളജി അപ്രന്റിസ് നിയമനം

 

    താനൂര്‍, സി എച്ച് എം കെ എം ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23  സാമ്പത്തിക വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിന്റെ താത്കാലിക നിയമനം നടത്തുന്നു.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്.  യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14-ന് രാവിലെ 10-ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം.  തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.

date