Skip to main content
കേര രക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് തെങ്ങിൻ തൈകൾ നടുന്നു

കേര രക്ഷാ വാരാചരണം :  കോങ്ങോർപ്പിള്ളി ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിൽ  തൈകൾ നട്ടു

 

കേര രക്ഷാ വാരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ കോങ്ങോർപ്പിള്ളി ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ തെങ്ങിൻ തൈകൾ നട്ടു.

സ്കൂൾ അങ്കണത്തിൽ നടന്ന കേര വാരാചരണം ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് ഉദ്ഘാടനം ചെയ്തു. മലയാളികളുടെ ജീവിത വൃക്ഷമായ നാളികേര കൃഷി വീണ്ടെടുക്കാൻ ,യുവാക്കളേയും വിദ്യാർത്ഥികളേയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കേര സംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുകയാണെന്ന് അവർ പറഞ്ഞു. 

പി.ടി.എ പ്രസിഡൻ്റ് ടി.യു പ്രസാദ് യോഗത്തിന് അധ്യക്ഷത വഹിച്ചു.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റോയി മാത്യു ,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.ബി പ്രകാശ് ,കൃഷി അസിസ്റ്റൻ്റ്മാരായ കെ.വി വിനോദ് ലാൽ , എസ്.കെ ഷിനു ,അധ്യാപകരായ ബബിത ടീച്ചർ , പി.ടി.എ  വൈസ് പ്രസിഡൻ്റ് പി.കെ രമേശ് തുടങ്ങിയവർ പങ്കെടുത്തു.

date