Skip to main content
സാമൂഹ്യ ഐക്യദാർഢ്യ  പക്ഷാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും ഗുണഭോക്തൃ സംഗമത്തിന്റെയും ഉദ്ഘാടനം പി.വി. ശ്രീനിജിൽ എം.എൽ.എ നിർവഹിച്ചപ്പോൾ

സാമൂഹ്യ ഐക്യദാർഢ്യ  പക്ഷാചരണം: ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്  സംഘടിപ്പിച്ചു

പട്ടികജാതി വികസന വകുപ്പ് നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ  പക്ഷാചരണത്തോടനുബന്ധിച്ച്   ഗുണഭോക്തൃ സംഗമവും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.  വടവുകോട് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പി.വി ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രാജമ്മ രാജൻ അധ്യക്ഷത വഹിച്ചു.

വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ജില്ലാപഞ്ചായത്ത് അംഗം ലിസി അലക്‌സ്, പൂത്തൃക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈജ,  കുന്നത്തുനാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മായ വിജയൻ, പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ. ബാബു, ജോർജ് ഇടപ്പരത്തി, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ സോഫിയ മോൾ  തുടങ്ങിയവർ സംസാരിച്ചു. 

പക്ഷാചാരണത്തോടനുബന്ധിച്ച് നടത്തിയ ബോധവത്ക്കരണ റാലി വടവുകോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. രമേശൻ നേതൃത്വം നൽകി.

date