Skip to main content

കൃഷി ഭവനുകളിൽ ഇൻ്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു 

 

കാക്കനാട് . ജില്ലയിലെ കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പ് അറ്റ് കൃഷിഭവൻ പദ്ധതി പ്രകാരം പരിശീലനത്തിനായി വി.എച്ച് .എസ് .ഇ (അഗ്രി) ,ഡിപ്ലോമ ഇൻ അഗ്രികൾച്ചർ, ഡിപ്ലോമ ഇൻ  ഓർഗാനിക്  അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

അപേക്ഷകൾ പ്രാദേശിക തലത്തിൽ കൃഷിഭവനുകളിലും ,ബ്ലോക്കുതലത്തിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടറുടെ കാര്യാലയത്തിലും സ്വീകരിക്കന്നതാണ് .
പ്രായപരിധി 18-41 ( 01.8.2022) .അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി   22.10.2022.

date