Skip to main content
സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്തിയ ലഹരിവിരുദ്ധ ഫ്ലാഷ് മോബ്

ലഹരിക്കെതിരെ അണിനിരന്ന്  സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലെ പെൺകരുത്തുകൾ  ഫ്ലാഷ്മോബ് ജനശ്രദ്ധ നേടി

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. സ്‌കൂളിലെ അഞ്ചു മുതൽ പ്ലസ് വൺ വരെയുള്ള ക്ലാസുകളിലെ 2300 വിദ്യാർത്ഥിനികളും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് കോതമംഗലം നഗരത്തിൽ ലരിക്കെതിരെ അണിനിരന്നത്.  ലഹരിവിരുദ്ധ മനുഷ്യ ചങ്ങല, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ പ്രതിജ്ഞ, കൂട്ടയോട്ടം തുടങ്ങിയ പ്രവർത്തനങ്ങൾ പരിപാടിയുടെ ഭാഗമായി നടത്തി.

കോതമംഗലം  പ്രൈവറ്റ് ബസ് സ്റ്റാന്റിൽ സംഘടിപ്പിച്ച ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്സൈസ്  സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബസ് സ്റ്റാന്റ് മുതൽ സ്കൂൾ അങ്കണം വരെ മനുഷ്യചങ്ങല ആയി അണിനിരന്ന വിദ്യാർത്ഥിനികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ഏറ്റു ചൊല്ലി. 

തുടർന്ന് ബസ് സ്റ്റാന്റിൽ ലഹരി വിരുദ്ധ സന്ദേശം പകരുന്ന ആകർഷകമായ ഫ്ലാഷ് മോബ്  അവതരിപ്പിച്ചു. ശേഷം കോതമംഗലം പോലീസ് സ്റ്റേഷനു മുൻപിൽ നിന്ന് സ്കൂൾ അങ്കണം വരെ ലഹരിവിരുദ്ധ കൂട്ടയോട്ടവും നടത്തി.  സർക്കിൾ ഇൻസ്പെക്ടർ അനീഷ് ജോയ്  ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തിൽ
പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥിനികളോടൊപ്പം  പങ്കെടുത്തു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർമാരായ
എ.ജി ജോർജ്, സിജോ വർഗീസ്,
 കെ.വി തോമസ്, മറ്റ് ജനപ്രതിനിധികൾ, അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ കെ.പി സുധീർ, കോതമംഗലം കത്തീഡ്രൽ വികാരി ഡോ. തോമസ് ചെറുപറമ്പിൽ, ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ, പ്രിൻസിപ്പൽ സിസ്റ്റർ ജസീന, ഹെഡ്മിസ്ട്രസ്  സിസ്റ്റർ റിനി മരിയ, പി.ടി.എ പ്രസിഡന്റ് സോണി മാത്യു,  പി.ടി.എ പ്രസിഡന്റ് ഷാനി മാർട്ടിൻ, മറ്റ് പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വിവിധ വകുപ്പുകൾ, രാഷ്ട്രീയ പ്രവർത്തകർ, ജനകീയ കൂട്ടായ്മകൾ, വ്യാപാരി വ്യവസായികൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

date