Skip to main content

വാക്ക് ഇൻ ഇൻറർവ്യൂ

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) എറണാകുളത്തിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന്  ഒക്ടോബര്‍ 18- ന് വാക്ക് ഇൻ ഇൻറർവ്യൂ നടത്തുന്നു. യോഗ്യത: ബിരുദാനന്തര ബിരുദം/അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയിലുളള എം.ഫില്‍, ആര്‍.സി.ഐ രജിസ്ട്രേഷന്‍, ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ സൈക്കോളജിയിലുളള പ്രവൃത്തി പരിചയം.  താത്പര്യമുള്ളവർ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ദേശീയ ആരോഗ്യ ദൗത്യം, നമ്പർ, ആങ്കറേജ്, പള്ളിയിൽ ലെയിൻ, ഫോർഷോർ റോഡ്, കൊച്ചി-682016, ഫോൺ 0484-2354737 ൽ ഒക്ടോബര്‍ 18-ന് രാവിലെ 10-ന്  എത്തിചേരണം.

date