Skip to main content
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃപ്പൂണിത്തുറ നഗരസഭ, അസറ്റ് ഹോംസ് എന്നിവയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി   സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ നിന്ന്.

അതിഥി തൊഴിലാളികൾക്കായി  തൃപ്പൂണിത്തുറയിൽ ലഹരി വിരുദ്ധ റാലി

 

      സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൃപ്പൂണിത്തുറ നഗരസഭ, അസറ്റ് ഹോംസ്  എന്നിവയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപത്തുനിന്ന് ആരംഭിച്ച റാലി  നഗരസഭ വാർഡ് കൗൺസിലർ ദീപ്തി സുമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. 

ലഹരിയോട് വിടപറയൂ ജീവിതത്തെ തിരികെ പിടിക്കൂ എന്ന സന്ദേശമുയർത്തിയാണ് നലി സംഘടിപ്പിച്ചത്. തൃപ്പൂണിത്തറ നഗരസഭ പരിധിയിൽ സഞ്ചരിച്ച റാലി തിരികെ തൃപ്പൂണിത്തുറ മാർക്കറ്റ് സമീപം സമാപിച്ചു. അതിഥി തൊഴിലാളി ഫെസിലിറ്റേറ്റർ രമ്യ രാമകൃഷ്ണർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സർക്കാരിന്റെ ലഹരിമുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി അതിഥി തൊഴിലാളി മേഖലയിൽ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി സംഘടിപ്പിച്ചത്. 75 അതിഥി തൊഴിലാളികൾ റാലിയിൽ പങ്കെടുത്തു. 

ജില്ലാ ലേബർ ഓഫീസർ പി. ജി. വിനോദ് കുമാർ, എക്സെെസ് ഇൻപെക്ടർ പോൾ കെ. വർക്കി, അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി. സുനിൽ കുമാർ, 
അസിസ്റ്റൻ്റ് ലേബർ ഓഫീസർമാരായ പി. കെ. മനോജ് കുമാർ, ടി വി ജോഷി, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ  പങ്കെടുത്തു.

date