Skip to main content
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും  സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) എം. പി. രാം ഉദ്ഘാടനം ചെയ്യുന്നു

ലഹരി വിരുദ്ധ ക്യാംപയിൻ: അതിഥി തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് 

 

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി തൊഴിലാളി മേഖലയിൽ മയക്കുമരുന്നു ഉപയോഗവും വ്യാപനവും പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അതിഥി തൊഴിലാളികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ സഹകരണത്തോടെ തൊഴിൽ വകുപ്പ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

കൊച്ചി മെട്രോ ഡയറക്ടർ ( പ്രൊജക്ട് ) ഡോ. എം. പി. രാംനവാസ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ അതിഥി തൊഴിലാളികൾ വളരെ ഗൗരവപൂർണമായി എടുക്കണമെന്നും മയക്കുമരുന്നിൻ്റെ  ഉപയോഗം  വ്യക്തിയെ മാത്രമല്ല കുടുംബത്തെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിൻ്റെ ഉപയാേഗം, പാർശ്വഫലങ്ങൾ, അത് ഉപയോഗിച്ചാലുണ്ടാകുന്ന ശിക്ഷാ നടപടികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് അതിഥി തൊഴിലാളി ഫെസിലിറ്റേറ്റർ രമ്യ രാമകൃഷ്ണൻ ക്ലാസ് നയിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുകയും ചെയ്തു. 

തൃപ്പൂണിത്തറ മെട്രോ സ്റ്റേഷൻ സമീപം സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ജില്ലാ ലേബർ ഓഫീസർ പി. ജി. വിനോദ് കുമാർ, എക്സെസ് ഇൻപെക്ടർ പോൾ കെ. വർക്കി, മെട്രോ ജനറൽ മാനേജർ (എച്ച് ആർ) മിനി ചാമ്പ്ര,  മെട്രോ ജനറൽ മാനേജർ (പ്രൊജക്ട് ) വിനു സി. കോശി,  അസിസ്റ്റൻ്റ് ലേബർ ഓഫീസർ പി. കെ. മനോജ് കുമാർ,  എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ  സംസാരിച്ചു.

date