Skip to main content

ഏകദിന ശിൽപ്പശാല മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും

          വനിത ശിശു വികസന വകുപ്പും സംസ്ഥാന ആസൂത്രണ ബോർഡും സംയുക്തമായി ജെൻഡർ റെസ്പോസിബിൽ ബഡ്ജറ്റിങ് ഇൻ കേരള എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന ശിൽപ്പശാല ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 18ന് രാവിലെ 10 മണിക്ക് കോവളം ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ചടങ്ങിൽ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അധ്യക്ഷത വഹിക്കും.

          സംസ്ഥാന സർക്കാരിന്റെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബഡജറ്റ് പ്രക്രീയയുടെ പ്രാരംഭ നടപടികളുടെ ഭാഗമായി വിവിധ വകുപ്പുകളിൽ നിന്നും ബഡ്ജറ്റ് പ്രൊപ്പോസലുകൾ തയ്യാറാക്കി സർക്കാരിനു സമർപ്പിക്കുന്ന പ്രവർത്തികൾ അവസാന ഘട്ടത്തിലാണ്. പൊതുധനം ബഡജറ്റ് പ്രക്രീയയിലൂടെ  പൊതു ആവശ്യങ്ങൾക്കായി വിനിയോഗിക്കുമ്പോൾ ജനസംഖ്യയിൽ പകുതിയിൽ അധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ വികസനത്തിന് ആനുപാതികമായി വിഹിതം ഉറപ്പുവരുത്തിക്കൊണ്ട് വിഭിന്ന ലിംഗക്കാർക്കിടയിലുള്ള അസമത്വങ്ങളെ ക്രമാനുഗതമായി കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. ജെൻഡർ റെസ്പോൻസിബിൽ ബഡ്ജറ്റിങ് എന്ന അറിയപ്പെടുന്ന ഈ വിഷയത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

പി.എൻ.എക്സ്.  4928/2022

 

date