Post Category
ബി.ടെക് സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിത എഞ്ചിനീയറിംഗ് കോളേജിൽ ബി. ടെക് കോഴ്സിൽ എല്ലാ ബ്രാഞ്ചുകളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള വിദ്യാർത്ഥിനികൾ 2022 ഒക്ടോബർ 18നു രാവിലെ 9.30ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. കേരളാ എൻട്രൻസ് (KEAM) 2022 പ്രവേശന പരീക്ഷ പാസ്സായ യോഗ്യതാ സർട്ടിഫിക്കറ്റും സമർപ്പിക്കണം. വിശദവിവരങ്ങൾ 9895983656, 9995595456, 9497000337, 9495904240, 9605209257എന്നീ ഫോൺ നമ്പറുകളിലും www.lbt.ac.in എന്നവെബ്സൈറ്റിലും ലഭ്യമാണ്.
പി.എൻ.എക്സ്. 4931/2022
date
- Log in to post comments