Skip to main content

എം.ടെക് സ്‌പോട്ട് അഡ്മിഷൻ

എ.പി.ജെ. അബ്ദുൽകലാം ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിൽ ഗവ. എൻജിനിയറിങ് കോളേജ് ബാർട്ടൻഹിൽ തിരുവനന്തപുരം നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസർഡ് വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ BE/B.Tech ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ളവർ ഒക്ടോബർ 21ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.tplc.gecbh.ac.inwww.gecbh.ac.in സന്ദർശിക്കുക. ഫോൺ: 7736136161, 9995527866, 9995527865.

പി.എൻ.എക്സ്.  4934/2022

date