Skip to main content

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമ പഞ്ചായത്തുകളും സംയുക്തമായി നടപ്പാക്കുന്ന സ്പീച്ച് ബിഹേവിയർ ഒക്കുപ്പേഷണൽ തെറാപ്പി ബഡ്‌സ് ആൻഡ് ബി ആർ സി ഫെസിലിറ്റേഷൻ പ്രോജക്ടിലേക്ക് പ്രസ്തുത മേഖലയിൽ പ്രവീണ്യം തെളിയിച്ച സ്പീച്ച് തെറാപ്പിസ്റ്റുകളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷകൾ നെടുമങ്ങാട് അഡീഷണൽ ഓഫീസർ ഒക്ടോബർ 29-ാം തീയതി വരെ സ്വീകരിക്കും. ബി.എ.എസ്.എൽ.പി (ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാങ്ക്വേജ് പാത്തോളജി)ഡി.എച്ച്.എൽ.എസ് (ഡിപ്ലോമ ഇൻ ഹിയറിങ് ലാങ്ക്വേജ് ആൻഡ് സ്പീച്ച്) എന്നിവയാണ് യോഗ്യത. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ സർട്ടിഫിക്കറ്റിന്റെയും തിരിച്ചറിയൽ രേഖകളുടെയും പകർപ്പും സഹിതം നിർദ്ദിഷ്ട തീയതിക്ക് മുൻപ് സമർപ്പിക്കേണ്ടതാണ്.

പി.എൻ.എക്സ്.  4936/2022

date