Skip to main content

ആയുർവേദ മെഡിക്കൽ ക്യാമ്പ്

ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് ശാലാക്യതന്ത്ര വിഭാഗത്തിന്റെ (ഐ & ഇ.എൻ.ടി) നേതൃത്വത്തിൽ 19ന് രാവിലെ 9 മണി മുതൽ ഒരു മണിവരെ ഗ്ലോക്കോമ സ്‌ക്രീനിങ് ക്യാമ്പും 20ന് പ്രമേഹ സംബന്ധമായ നേത്രരോഗത്തിനും (ഡയബറ്റിക് റെറ്റിനോപതി) ക്യാമ്പ് നടത്തും. കാഴ്ച പരിശോധന, വീക്ഷണ പരിധി (പെരിമെട്രി), കണ്ണിന്റെ മർദ്ദം അളക്കൽ (അപ്ലനേഷൻ ടോണോമെട്രി), ഒ.സി.ടി എന്നിവ ബി.പി.എൽ വിഭാഗത്തിലുള്ള രോഗികൾക്ക് സൗജന്യമായും എ.പി.എൽ വിഭാഗത്തിലുള്ള രോഗികൾക്ക് പകുതി നിരക്കിലും ലഭിക്കും. രജിസ്‌ട്രേഷൻ രാവിലെ 8 മണി മുതൽ ആരംഭിക്കും.

പി.എൻ.എക്സ്.  4938/2022

date