Skip to main content

അഴിമതിക്കും മയക്കുമരുന്നിനുമെതിരായ പ്രചരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അഴിമതിക്കും മയക്കുമരുന്നിനുമെതിരായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (ഒക്ടോബർ 18) നിർവഹിക്കും. തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സീറോമലങ്കര കത്തോലിക്ക ചർച്ച് മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം നിവിൻപോളിവിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാംഐ.ജി പി.എച്ച്. വെങ്കടേഷ്എസ്.പി എ.എസ്. ബിജുമോൻ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനചടങ്ങിനനുബന്ധമായി അഴിമതിമുക്ത കേരളമെന്ന സന്ദേശമുയർത്തിയുള്ള സ്‌കിറ്റും അവാർഡ് വിതരണവും നടക്കും. തുടർന്ന് അഴിമതിക്കും മയക്കുമരുന്നിനുമെതിരായ  സന്ദേശമുൾക്കൊള്ളുന്ന സംഗീത പരിപാടിയും അരങ്ങേറും.

പി.എൻ.എക്സ്.  4940/2022

date