Skip to main content

പോളിടെക്‌നിക് രണ്ടാം ഘട്ട സ്‌പോട്ട് അഡ്മിഷൻ

കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ ഡിപ്ലോമ രണ്ടാം ഘട്ട സ്‌പോട്ട് പ്രവേശനം ഒക്ടോബർ 19ന് കോളജിൽ വച്ച് നടത്തുന്നതിന് അന്നേ ദിവസം 9 മുതൽ 10.30 മണി വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അഡ്മിഷനെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. 10.30ന് ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.

എല്ലാ സർട്ടിഫിക്കറ്റ്കളുടെയും ടി.സിയുടെയും അസൽ ഹാജരാക്കേണ്ടതാണ്. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 4000 രൂപയും മറ്റുള്ളവർ ഏകദേശം 7000 രൂപയും അടക്കേണ്ടതാണ്. പി.ടി.എ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്/  കാർഡ് വഴി ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരങ്ങൾക്ക് www.polyadmission.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ്.  4941/2022

date