Skip to main content

ഡിപ്ലോമ ഇൻ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സ്  ഇന്റർവ്യൂ ഒക്ടോബർ മാസം 19ന്

പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് 2022-23 ലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട ഇന്റർവ്യൂ ഒക്ടോബർ 19ന് രാവിലെ 10.30 മണി മുതൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ഓൾഡ് ആഡിറ്റോറിയം (ഗോൾഡൻ ജൂബിലി ആഡിറ്റോറിയം) വച്ച് നടത്തുന്നതാണ്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ  സഹിതം നേരിട്ടോ പ്രോക്‌സി മുഖാന്തിരമോ പ്രസ്തുത ദിവസം ഡി.എം.ഇയുടെ വെബ് സൈറ്റായ www.dme.kerala.gov.in ൽ നേരിട്ടോ വിശദ വിവരങ്ങൾ പരിശോധിച്ചുകൊണ്ട് നിശ്ചയിച്ച സമയക്രമപ്രകാരം കൃത്യസമയത്ത് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പ്രസ്തുത ഇന്റർവ്യൂവിന് പങ്കെടുക്കാത്തവരെ പിന്നീട് സ്‌പോട്ട് അഡ്മിഷൻ ഉണ്ടെങ്കിൽ മാത്രമേ പരിഗണിക്കുകയുള്ളു. നോട്ടിഫിക്കേഷൻ, റാങ്ക് ലിസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് ഡി.എം.ഇ യുടെ വെബ് സൈറ്റായ www.dme.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്സ്.  4942/2022

date