Skip to main content

ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുള്ള ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഒക്ടോബർ 22നു രാവിലെ 10 മണിക്ക് ധനുവച്ചപുരം ഐ.ടി.ഐയിൽ ഇന്റർവ്യൂ നടത്തുന്നതാണ്. വെൽഡർവെൽഡർ (ജി.ജി) എന്നീ തസ്തികകളിലാണ് നിലവിൽ ഒഴിവുള്ളത്.

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടുവർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

പി.എൻ.എക്സ്.  4943/2022

date