Skip to main content

പെണ്ണെഴുത്ത്  കഥാസമാഹാരം

 

എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍  ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് പദ്ധതിയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസക്കാരായ വനിതകളുടെ കഥകൾ പ്രസിദ്ധീകരിക്കുവാന്‍ ലക്ഷ്യമിടുന്നു. കഥാരചനയില്‍ ലബ്ധപ്രതിഷ്ഠ നേടിയിട്ടില്ലാത്തവരും അറിയപ്പെടാത്തവരുമായ ഗ്രാമീണ സ്ത്രീകളുടെ  രചനകൾ വെളിച്ചത്ത് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലേക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ താമസക്കാരായ വനിതകളില്‍ നിന്നും രചനകൾ ക്ഷണിച്ചു. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി/എസ്.റ്റി വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകൾ തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകളുടെ രചനകൾക്ക് മുന്‍തൂക്കം നല്‍കുന്നതായിരിക്കും. ജില്ലയിലെ സ്ഥിരതാമസക്കാരായ 15 വയസിന് മേല്‍ പ്രായമുളള വനിതകളില്‍ നിന്നും കഥകൾ ക്ഷണിച്ചു.

    എട്ട് പുറത്തില്‍ കവിയാത്ത കഥകൾ വായിക്കാന്‍  സാധിക്കും വിധം വ്യക്തമായി ടൈപ്പ് ചെയ്ത് നല്‍കണം. രചനയോടൊപ്പം രചയിതാവിന്‍റെ പേര്,  വിലാസം, തദ്ദേശസ്വയം ഭരണ സ്ഥാപനം, വയസ്, ജനന തീയതി, തൊഴില്‍, ഫോൺ നമ്പര്‍, ആധാര്‍/ഇലക്ഷന്‍ ഐ.ഡി കാര്‍ഡിന്‍റെ സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പ്, രചന പ്രസിദ്ധീകരിക്കുന്നതിനുളള സമ്മതപത്രം, എന്നിവ സഹിതം നവംബര്‍ 30 നു മുമ്പായി dppennezhuth2022@gmail.com  ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2425205, 9846320806, 9446382707, 9072179694 നമ്പറുകളിലോ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായോ ബന്ധപ്പെടാം.

date