Skip to main content
മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിലെ തൊഴിലുറപ്പ് നിർമാണ സ്ഥലങ്ങളിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ് സന്ദർശനം നടത്തുന്നു

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർമാണ സ്ഥലങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു 

 

മുളന്തുരുത്തി ബ്ലോക്കിലെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർമാണ സ്ഥലങ്ങളിൽ  ജില്ല കളക്ടർ ഡോ. രേണു രാജ് സന്ദർശനം നടത്തി.  ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്നിലും വാർഡ് 13 ലുമുള്ള നീർത്തട സംരക്ഷണ പ്രവർത്തനങ്ങളായ മഴക്കുഴി ബണ്ട് നിർമ്മാണം,  തട്ട് നിരപ്പാക്കൽ എന്നീ ജോലികൾ കളക്ടർ നേരിട്ട് വിലയിരുത്തി. മൂന്നാം വാർഡിലെ നിർമാണത്തിന് 361100 രൂപയുടെ എസ്റ്റിമേറ്റ് ആണ് തയ്യാറാക്കിയിരിക്കുന്നത്.  10 തൊഴിലാളികൾ ഉള്ള നിർമാണത്തിൽ 1226 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും.   പതിമൂന്നാം വാർഡിലെ നീർത്തട സംരക്ഷണ പദ്ധതിയുടെ  എസ്റ്റിമേറ്റ്   262930 രൂപയാണ്.  15 തൊഴിലാളികൾ ഉള്ള ഈ നിർമാണത്തിന് 835 തൊഴിൽ  ദിനങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കും. 

 നിർമാണസ്ഥലത്തെ തൊഴിലാളികളുമായി ജോലിയെ കുറിച്ച് കളക്ടർ ചർച്ച ചെയ്യുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.  2020  - 2021ൽ പൂർത്തീകരിച്ച പന്ത്രണ്ടാം വാർഡിലെ അഞ്ചാം നമ്പർ അങ്കണവാടിയും കളക്ടർ സന്ദർശിച്ചു. ജില്ലാ ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്റ്റ്‌ കോ- ഓഡിനേറ്റർ ട്രീസ ജോസും കളക്ടറെ അനുഗമിച്ചു.

date