Skip to main content

ലോക ഭക്ഷ്യ ദിനം : റെസിപ്പി മത്സരവും സെമിനാറും സംഘടിപ്പിച്ചു 

 

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളംസെന്റ് തെരേസാസ് കോളേജിൽ ഇന്റർ കോളേജിയറ്റ് മില്ലറ്റ് റെസിപ്പി മത്സരവും സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷ്ണർ ജോൺ വിജയകുമാർ  ഉദ്ഘാടനം ചെയ്തു.

'നല്ലതു കഴിക്കാം നാളേയ്ക്കായി' എന്ന ആശയം ഉൾക്കൊള്ളുന്ന ഭക്ഷ്യ സുരക്ഷാ ബോധവത്കരണ വീഡിയോ  പ്രദർശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ഓഫീസർ എം.എൻ ഷംസിയ സെമിനാർ അവതരിപ്പിച്ചു. 

നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത
മില്ലറ്റ് റെസിപ്പി മത്സരത്തിന്റെ  മുഖ്യ വിധികർത്താവ് പ്രമുഖ ഷെഫ് 
സുരേഷ് പിള്ളയായിരുന്നു. വിജയികൾക്കുള്ള സമ്മാനവും അദ്ദേഹം കൈമാറി.

സെന്റ് തെരേസാസ് കോളേജ് വൈസ് പ്രിൻസിപ്പൽ ,മറ്റ് അധ്യാപകർ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date