Skip to main content

കേപ്പിൽ ബി.ടെക് ഡിപ്ലോമ: സ്‌പോട്ട് അഡ്മിഷൻ

കേപ്പിന്റെ കീഴിലുള്ള മുട്ടത്തറപെരുമൺപത്തനാപുരംപുന്നപ്രആറൻമുളകിടങ്ങൂർവടകരതലശ്ശേരി തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള എൻജിനിയറിങ് കോളജുകളിൽ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക് കോഴ്‌സിൽ (മെരിറ്റ്) സ്‌പോട്ട് അഡ്മിഷൻ 20ന് നടക്കും.

കീം 2022, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒഴിവുകൾ അതതു കോളജിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒഴിവുള്ള ഏതാനും എൻ.ആർ.ഐ സീറ്റുകളിലേക്കും അഡ്മിഷൻ നടത്തും.

പത്തനാപുരംപുന്നപ്രആറൻമുളവടകര എന്നീ എൻജിനിയറിങ് കോളജിൽ മൂന്നു  വർഷ പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സിലേക്കുള്ള (മെരിറ്റ്) സ്‌പോട്ട് അഡ്മിഷനും 20ന് നടക്കും.

പത്താം ക്ലാസ് വിജയിച്ചവർക്ക് ഒന്നാം വർഷ ഡിപ്ലോമ കോഴ്‌സിലേക്ക് നേരിട്ട് പ്രവേശനം നേടാം. ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ കോഴ്‌സിനും ചേരാം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിലെത്തണം. കൂടുതൽ വിവരങ്ങൾക്ക്‌www.capekerala.org.

പി.എൻ.എക്സ്.  4953/2022

date